Sunday 19 February 2017

WEEKLY REFLECTION


Weekly reflection

Ist  week
                    2015- 2017   ബി.എഡ കോഴ്സിന്‍റെ നാലാം സെമെസ്റ്ററിന്‍റെ സ്കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായി ഞാന്‍   16-11-2017 ന്  സ്കൂളിലെത്തി .പ്രധാന  അദ്ധ്യാപകനേയും സമുഹ്യശാസ്ത്രം അധ്യപകയേയും കണ്ടു.   സി ക്ലാസ്സാണ് എനിക്ക് പഠിപ്പിക്കാന്‍ തന്നത്‌.                                                                                       
അധ്യാപനത്തിന്റെ ആധ്യവാരം എന്നെ സംബന്ധിച്ചിടത്തോളം ആകാംഷയുടെയും ചെറിയ പരിഭ്രമത്തിന്റെയും ദിനങ്ങളായിരുന്നു.ക്ലാസ്സ്‌ നിയന്ത്രിക്കാനും,ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതാനുമൊക്കെ ചെറിയ പ്രയാസം നേരിടേണ്ടിവന്നു.എന്നാല്‍ ഇത്തരം പ്രയാസങ്ങളെ നേരിടാനായി ലെസ്സണ്‍ പ്ലാനും,ചാര്‍ട്ടും,ഫ്ലാഷ്കാര്‍ഡും തുടങ്ങി എല്ലാ തയ്യാറെടുപ്പുകളും ഞാന്‍ .കുട്ടികളുമായി മികച്ച ഇന്റെരാക്ഷന്‍ വളര്തിയെടുക്കാന്‍കൂടി ആയിരുന്നു.പിറ്റേ ആഴ്ച അവിടെ കലോത്സവം ആയതിനാല്‍ പരിപാടികളുടെ പ്രാക്ടീസ് ആയിരുന്നു. ആ ഒരാഴ്ച്ച അങ്ങനെ കഴിഞ്ഞു.

      IInd week
  അധ്യാപനത്തിന്റെ രണ്ടാംവാരം എന്നെ സംബന്ധിച്ചിടത്തോളം ആകാംഷയുടെയും പരിഭ്രമം കുറഞ്ഞ  ദിനങ്ങളായിരുന്നു.ക്ലാസ്സ്‌ നിയന്ത്രിക്കാനും,ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതാനുമൊക്കെപ്രയാസങ്ങള്‍ മാറിയിരുന്നു.  ലെസ്സണ്‍ പ്ലാനും,ചാര്‍ട്ടും,ഫ്ലാഷ്കാര്‍ഡും തുടങ്ങി എല്ലാ തയ്യാറെടുപ്പുകളുംആയിട്ടായിരുന്നു ക്ലാസുകള്‍ എടുക്കുന്നത്. .കുട്ടികളുമായി മികച്ച ഇന്റെരാക്ഷന്‍ വളര്‍ത്തിയെടുക്കാന്‍ എനിക്ക് സാധിച്ചു..പിറ്റേ ആഴ്ച അവിടെ കലോത്സവം ആയതിനാല്‍ പരിപാടികളുടെ പ്രാക്ടീസ് ആയിരുന്നു. ആ  വളരെ രസകരമായ ദിനങ്ങള്‍ ആയിരുന്നു. അങ്ങനെ   ആ ആഴ്ച്ചകഴിഞ്ഞു.
    IIIrd week

                            സ്കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമ്മിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നപ്പോള്‍ ട്രെയിനിംഗ് ടീച്ചര്‍ എന്ന നിലയില്‍ എന്നില്‍ വന്ന മാറ്റം ചെറുതല്ല.മികച്ച രീതിയില്‍ ക്ലാസ്സെടുക്കാനും നിയന്ത്രിക്കാനും എന്നിലെ പോരായ്മകള്‍ മറികടക്കാനും ആ ദിനങ്ങള്‍ കൊണ്ട് എനിക്ക് സാധിച്ചു.ഓരോ പ്രവര്‍ത്തി ദിനങ്ങളിലും എന്‍റെ ടീച്ചിങ്ങില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.ആ ആഴ്ച്ചയില്‍ മൂന്ന്‌ ദിവസം അവിടെ കലോത്സവമായിരുന്നു അവിടെ ഫുഡ്‌കമ്മുനിറ്റിയുടെ ചാര്‍ജ് ഉണ്ടായിരുന്നു.അതിലൂടെ പുതിയ പുതിയ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും സാധിച്ചു.

        IVth week
                          ട്രെയിനിംഗ് പ്രോഗ്രാമ്മിന്റെ മൂന്നാമത്തെ ആഴ്ച്ച എത്തിയത് വളരെ വേഗത്തിലായിരുന്നു.ഓരോ ദിവസം കടന്നു പോകുംന്തോറും കുട്ടികളുമായും ടീചെര്‍മ്മാരുമായി ഒരുപാടു ബന്ധം പുലര്‍ത്താന്‍ സാധിച്ചു.ഓരോ ദിവസം പോകുംന്തോറും പുതിയ രീതിയിലൂടെ അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു.ആ ആഴ്ച്ചയില്‍ ഒരു ദിവസം അസംബ്ലിഉണ്ടായിരുന്നു.അസംബ്ലിയില്‍ പ്രതിപാധിച്ചിരുന്നത് പൊതുവിദ്യാസയജ്ഞത്തെ കുറിച്ചായിരുന്നു.ആ ഒരാഴ്ച്ചഎനിക്ക്കടന്നുപോയപ്പോള്‍ എനിക്ക് നല്‍കിയിരുന്ന രണ്ട് യുണിറ്റുകള്‍ തീര്‍ന്നിരുന്നു.സമന്യയത്തിന്റെ ഇന്ത്യയും,കേരളം 8-)oനുറ്റാണ്ടു മുതല്‍ 18- )o നുറ്റാണ്ടുവരെയും എന്ന രണ്ടു ഭാഗങ്ങള്‍.വളരെ രസകരമായ ഓര്‍മകളിലൂടെ ആ ആഴ്ച്ചയും കടന്നുപോയി.
          vth week
   ഇന്നുസ്കൂളില്‍ എന്‍റെ അഞ്ചാമത്തെ ആഴ്ച ആയിരുന്നു. ഇതുവരെ ഉള്ള ദിവസങ്ങളില്‍ കുട്ടികളുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. എന്‍റെ ടീച്ചര്‍ പുതിയ പടങ്ങള്‍ തന്നു. ഞന്‍ തീര്‍ത്ത പദത്തിന്റെ ചെറിയ ഒരു ടെസ്റ്റ്‌പേപ്പര്‍ നടത്തിയിരുന്നു. ട്രെയിനിംഗ് പ്രോഗ്രാമ്മിന്റെ ഭാഗമായി എന്‍റെ ടീച്ചിംങ്ങില്‍ ഒയൂപാദ് മാറ്റങ്ങള്‍ സംഭവിച്ചു. ഫ്രീ പീരീഡ്‌ ല്‍ ക്ലാസ്സുകളില്‍ പോകുകയും കുട്ടികളെ P.E.T കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. കുട്ടികളുടെ ബഹളവും പടിപീരുമായി ആ ആഴ്ചയും കടന്നു പോയി.

  VIth week

 നാലാമത്തെ സെമസ്റ്ററിലെ ട്രെയിനിംഗ് പ്രോഗ്രാമ്മിന്റെ അവസാനത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ എനിക്ക് വളരെയധികം വിഷമം ഉണ്ടായിരുന്നു.ഈ ആഴ്ച്ചയും കൂടിയെ ഞങ്ങള്‍ക്ക്‌ ട്രെയിനിംഗ് ഉള്ളൂ എന്നതാണു പിന്നീട് സ്കൂളിനോട് എനിക്ക് തോന്നിയ ഇഷ്ടമായിരുന്നു മറ്റൊരു കാരണം.ഈ ദിനങ്ങളില്‍ എന്‍റെ ക്ലാസ്സില്‍ നല്ല നാളെയ്ക്കായി എന്ന യുണിറ്റയിരുന്നു പഠിപ്പിച്ചത്. VIIII .A ഉം VIII .B ഉം സംയോജിപ്പിച്ചുകൊണ്ട്  ഇന്നത്തെ കുട്ടികളില്‍ വളര്‍ന്നുവരുന്ന ആത്മഹത്യ പ്രവണതയെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി conscientization programme നടത്തി. ഇങ്ങനെ അധ്യാപനത്തിന്‍റെ ഓരോ ദിനങ്ങളും എനിക്ക് സമ്മാനിച്ചത്‌ നല്ല നല്ല ഓര്‍മകളും വ്യത്യസ്തമായ അനുഭവങ്ങളും ആയിരുന്നു.വളരെ നല്ല രീതിയില്‍ തന്നെ സ്കൂളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷത്തോടു കൂടിയാണു ഞാന്‍ മടങ്ങിയത്.

No comments:

Post a Comment