Friday 17 February 2017

FIELD TRIP

FIELD TRIP REPORT

ബി എഡ പഠനത്തിന്‍റെ ഭാഗമായി 31/10/2015 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വിദ്യാലയത്തില്‍ നിന്നും തസ്‌ലീമ ടീച്ചറിനോടൊപ്പം തങ്കശേശരിയിലേക്ക് ഒരു യാത്ര പോയി.കോളനി ഭരണത്തിന്‍റെ സ്മരണകള്‍ ബാക്കിയാക്കി ഡച്ചുകാരും,ബ്രിട്ടീഷ്ക്കാരും പോര്‍ച്ചുഗീസുക്കാരും പടിയിറങ്ങിയ തങ്കശേശരി എന്ന ചരിത്ര പ്രാധാന്യമുള്ള കൊച്ച് ഗ്രാമത്തിലെ കടല്‍ത്തീരത്ത്‌ മനുഷ്യനിര്‍മ്മിതിയുടെ സൗന്ദര്യം പൂണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വിളക്കുമാടവും മറ്റ് ചരിത്ര സ്മാരകങ്ങളും ഞങ്ങള്‍ കണ്ടു.
                         കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ലൈറ്റ്ഹൗസും ഇതിനടുത്താണ്.കടല്‍സഞ്ചാരികളും മീന്‍പ്പിടുതക്കാരെയും നിരന്തരം നയിച്ചുക്കൊണ്ട് നിശബ്ദമായ സാക്ഷ്യമായി ഇതു നില്‍ക്കുന്നു.ഒരുമിനിറ്റില്‍ നാലു തവണ പ്രകാശം പൊഴിക്കുന്ന വിളക്കുമാടം,ബ്രിട്ടിഷുക്കാര്‍ കേരളത്തിനു നല്‍കിയ സംഭാവനകളില്‍ ഇന്നും ഇതു പ്രകാശിച്ചു നില്‍ക്കുന്നു.തൊന്നോട്ടിഒന്ബതു ഏക്കര്‍ വിസ്ര്തിതിയില്‍ ഉള്ള ബ്രിട്ടീഷ് രാജ്യമായിരുന്നു തങ്കശേശരി  .     കേരളത്തിന്‍റെ ഗോവയെന്നു തങ്കശേശരിയ  അറിയപ്പെട്ടിരുന്നു.  തങ്കശേശരിയില്‍പിന്നെ  ഞങ്ങള്‍ കണ്ടത് പഴയകാലത്തിന്റെ ശേഷിപ്പുമായി നില്‍ക്കുന്ന കോട്ടയാണ്. ഒരുക്കാലത്ത് ഈകോട്ട തങ്കശേശരിയുടെ           കാവല്‍പ്പുരയയിരുന്നു.സൂര്യാസ്തമയവും,ചന്ദ്രോദയവും ഒരേ സമയം കാണാന്‍ കഴിയുന്ന ലോകത്തിലെ അപൂര്‍വ്വം കടല്‍ത്തീരങ്ങളില്‍ ഒന്നാണ് തങ്കശേശരി. കടല്‍തീരത്തെ പുലിമുട്ടാണ് മറ്റൊരു വിസ്മയം.തുറമുഗങ്ങളുടെ സുഗമമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി കടലില്‍ നിര്‍മ്മിക്കുന്ന വീതിയേറിയ മതിലുകളാണു പുലിമുട്ടുകള്‍.രണ്ടു കിലോമീറ്ററിലേറെ നീളം സമുദ്രനിരപ്പില്‍ നിന്നു നാലു മീറ്ററോളം ഉയര്‍ന്നു നില്‍ക്കുന്ന പുളിമുട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കടലിന്‍റെ മറ്റൊരു മുഖം .

                            കോളനി ഭരണ കാലത്തിന്‍റെ സ്മരണകള്‍ ബാക്കിയായി, ഇന്നും നിലകൊള്ളുന്ന                എന്ന ഗ്രാമത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്സോദിച്ചിട്ടും മതിവരാത്ത മനസുമായി ഞങ്ങള്‍ ആ ഗ്രാമത്തോട് യാത്ര പറഞ്ഞു.കൃത്യം 2മണിക്ക് ഞങ്ങള്‍ കലാലയത്തിലേക്ക് എത്തിച്ചേര്‍ന്നു.

No comments:

Post a Comment