Tuesday 31 January 2017

CONSCIENTIZATION REPORT















CONSCIENTIZATION REPORT
     2015-2017 ബി.എഡ അധ്യാനവര്‍ഷത്തിലെ നാലാം സെമസ്റ്ററിന്റെ ഭാഗമായി ഇളംബള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസ് സ്കൂളില്‍ 31/01/2017 ചൊവ്വാഴ്ച്ച ദിവസം ഉച്ചക്ക് 1.45ന് ഞങ്ങള്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ conscientization  പ്രോഗ്രാം നടത്തി.കുട്ടികളിലെ ആത്മഹത്യ പ്രവണത എന്ന വിഷയത്തെ  ആസ്പദമാക്കി viii.A,viii.B എന്നീ ഡിവിഷനുകളെ സംയോജിപ്പിച്ചുക്കൊണ്ട് ഒരു ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി.
                          പരിപാടിയില്‍ അധ്യക്ഷത വഹിച്ചത് സ്കൂള്‍ പ്രധാന അധ്യാപകനായ ബഹുമാനപ്പെട്ട രാകേഷ്സര്‍ ആയിരുന്നു.ഈശ്വര പ്രാര്‍ത്ഥനയോട്‌ കൂടിയാണു പരിപാടി ആരംഭിച്ചത്.സ്വാഗത പ്രസംഗം നടത്തിയത് ബി.എട് ട്രെയിനിംഗ് ടീച്ചറായ വിദ്യയാണ്.പരിപാടി ഉത്കഖടനം ചെയ്തുക്കൊണ്ട് പ്രധാന അദ്യാപകന്‍ ബോധവല്‍ക്കരണ ക്ലാസ്സിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.ഇത്തരം വിഷയം      conscientizationപ്രോഗ്രാമ്മിന്റെ ഭാഗമായി തിരഞ്ഞെടുത്തതില്‍ ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.തുടര്‍ന്ന് ഹിന്ദിഅദ്യാപികയും വൈസ്പ്രിന്‍സിപ്പിളും ആയ ശോഭടീച്ചര്‍ പരിപാടിക്ക് എല്ലാ വിധ ആശംസകളും നേരുകയുണ്ടായി.തുടര്‍ന്ന് കുട്ടികളിലെ ആത്മഹത്യ പ്രവണതയെ കുറിച്ച് ക്ലാസ്സ്‌ ആരംഭിച്ചു.

                         ബി.എഡ  ട്രെയിനിയായ സജിമോള്‍ വിഷയത്തെക്കുറിച്ച് കുട്ടികളുടെ അഭിപ്രായമാണ് ആദ്യം ചോദിച്ചത്.ശേഷം സമുഹത്തിലെ പ്രശ്നങ്ങളെ പറഞ്ഞുക്കൊടുതുക്കൊണ്ട് ആത്മഹത്യയെ കുറിച്ച് ക്ലാസ്സെടുത്തു.പിന്നീട് ആത്മാഹത്യയെ കുറിച്ചുള്ള വീഡിയോ കാണിച്ചു വിശദീകരിച്ചുക്കൊണ്ട്  ഷിഫാന ക്ലാസ്സെടുത്തു.അശ്വതി യും ലിന്‍സി യും  ആത്മഹത്യ  എന്നതിനെ കുറിച്ച്  ക്ലാസ്സ്‌ എടുത്തു. ക്ലാസ്സില്‍ പ്രധാനമായും  എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും അത് നീക്കം ചെയ്യാന്‍ എന്തെല്ലാം കാരണങ്ങള്‍ ചെയ്യാം എന്നും പറഞ്ഞുകൊടുത്തുകൊണ്ട് ക്ലാസ്സ്‌ അവസിനിപ്പിച്ചുബി.എഡ  ട്രെയിനിംഗ് ടീച്ചറായ സജിമോള്‍ കൃതജ്ഞത അര്‍പ്പിച്ചു. വൃദ്യാര്‍ഥികളുടെ പ്രതിനിധീകരിച്ചു കൊണ്ട് ആര്യ  കൃതജ്ഞത പറഞ്ഞു. അതിനുശേഷം ബോധവല്‍ക്കരണ ക്ലാസ്സ്‌ എത്രത്തോളം ഫലപ്രദമായി എന്നറിയാന്‍ അഭിപ്രായം ചോദിച്ചു അറിഞ്ഞു. ശേഷം ദേശിയഗാനത്തോട്‌ കൂടി പരിപാടി അവസാനിപ്പിച്ചു.

No comments:

Post a Comment